ഇനി ഒരു ലക്ഷ്യം മാത്രം; സണ്ണി ലിയോണ്‍ അഭിനയം നിര്‍ത്തുന്നു!
സണ്ണി ലിയോണ്‍ ഇനി കൊതിപ്പിക്കാനില്ല; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
വിവാദ നായികയും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ അഭിനയം നിര്‍ത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമ്മയാകാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സണ്ണി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. പ്രായവും കടന്നു പോകുകയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അമ്മയാകണമെന്ന് ഡോക്‍ടര്‍മാര്‍ നിര്‍ദേശിച്ചു - എന്നുമാണ് സണ്ണിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
അതേസമയം, അമ്മയായി കഴിഞ്ഞാലും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുമെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. നായിക റോളുകള്‍ ഇല്ലെങ്കിലും തനിക്ക് ഈ രംഗത്തു നില്‍ക്കാന്‍ അറിയാമെന്നുമാണ് സണ്ണി പറയുന്നത്.