സ്ത്രീകളെ പോലെ അത് തുറന്ന് പറയണം, പുരുഷന്മാര്‍ക്ക് നിര്‍ദേശവുമായി സണ്ണി ലിയോണ്‍
വാർത്ത ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ നിലപാട് വ്യക്തമാക്കിയത്.
'മീ ടൂ'വിൽ അഭിപ്രായം വ്യക്തമാക്കി സണ്ണി ലിയോണ്‍. വാർത്ത ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ നിലപാട് വ്യക്തമാക്കിയത്.
ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലും വെച്ചോ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച് കൂടുതൽ തുറന്ന് പറയുന്നത് സ്ത്രീകളാണ്. എന്നാൽ, യഥാർഥത്തിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇരകളാക്കപ്പെടുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സണ്ണി ലിയോൺ പറഞ്ഞു.
പുരുഷൻ പീഡനത്തിന് ഇരയായാൽ ഇതിലെന്താ ഇത്ര വലിയ കാര്യം, അവൻ പുരുഷനല്ലേ എന്നാണ് ഏറെ പേരും ചിന്തിക്കുക എന്നും സണ്ണി കൂട്ടിച്ചേർത്തു. എന്നാൽ, ചൂഷണം ശരിയല്ല എന്ന് തുറന്ന് പറയാനുള്ള ആർജവം ഇപ്പോൾ കൈവന്നിട്ടുണ്ടെന്നും താൻ മനസിലാക്കുന്ന വലിയ മാറ്റം അത് തന്നെയാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.