Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീശാന്തിന്റെ നായികയാകാന്‍ സണ്ണി ലിയോണ്‍, ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

ശ്രീശാന്തിന്റെ നായികയാകാന്‍ സണ്ണി ലിയോണ്‍, ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ജൂലൈ 2021 (15:14 IST)
ക്രിക്കറ്റ് താരം ശ്രീശാന്ത് ഇനി സിനിമ തിരക്കുകളിലേക്ക്. ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷനും സംഗീതത്തിലും ഒരുപോലെ പ്രാധാന്യം നല്‍കുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഈ ചിത്രം.
 
ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് വേഷമിടുന്നത്. 'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര്.നടനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രകാശ്കുട്ടി ഛായാഗ്രഹണവും സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് പീറ്റേഴ്‌സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൂര്യ 40' ഫസ്റ്റ് ലുക്ക് ജൂലൈ 22ന്, പ്രീ ലുക്ക് ടീസര്‍ കാണാം