Webdunia - Bharat's app for daily news and videos

Install App

ചുംബന സീനില്‍ നിന്ന് തുടങ്ങിയ പ്രണയം, ഒത്തുപോകാതെ വന്നപ്പോള്‍ ഡിവോഴ്‌സ്; വൈശാലി സിനിമയിലെ താരങ്ങളായ സുപര്‍ണയുടെയും സഞ്ജയ് മിത്രയുടെയും ജീവിതം ഇങ്ങനെ

പത്ത് വര്‍ഷക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിലാണ് സഞ്ജയ് മിത്ര സുപര്‍ണ ആനന്ദിനെ വിവാഹം കഴിക്കുന്നത്

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (11:55 IST)
1988 ല്‍ എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് വൈശാലി. ഋഷ്യശൃംഗനും വൈശാലിയും മലയാളികളുടെ മനസില്‍ ചേക്കേറുന്നത് ഈ സിനിമയിലൂടെയാണ്. ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും വൈശാലിയായി സുപര്‍ണ ആനന്ദുമാണ് സിനിമയില്‍ അഭിനയിച്ചത്. വൈശാലിയിലെ ഇന്റിമേറ്റ് രംഗങ്ങളെല്ലാം അക്കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. 
 
വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി. ആ സൗഹൃദം പ്രണയമായി, പിന്നീട് വിവാഹത്തില്‍ എത്തിച്ചേര്‍ന്നു. 
 
വൈശാലിയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ സുപര്‍ണ ആനന്ദിന് 16 വയസ് കഴിഞ്ഞിട്ടേയുള്ളൂ. സഞ്ജയ് മിത്രയ്ക്ക് 22 വയസും. വൈശാലിയിലെ ചുംബന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇങ്ങനെ ചുംബിക്കണമെന്ന് സുപര്‍ണയ്ക്കും സഞ്ജയ്ക്കും ആശങ്കയുണ്ടായിരുന്നു. ചുംബന സീന്‍ ശരിയാകാന്‍ ഏതാണ്ട് അഞ്ച് ടേക്ക് എടുത്തു എന്നാണ് പിന്നീട് സുപര്‍ണയും സഞ്ജയ് മിത്രയും തുറന്നുപറഞ്ഞിട്ടുണ്ട്. 
 
പത്ത് വര്‍ഷക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിലാണ് സഞ്ജയ് മിത്ര സുപര്‍ണ ആനന്ദിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍, 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം രണ്ട് പേരും മറ്റൊരു വിവാഹം കഴിച്ചു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു. സുപര്‍ണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും സുപര്‍ണയ്ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. 
 
വിവാഹമോചിതരായി എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ് മിത്രയുടെ കുട്ടികളുടെ അമ്മയാണ് താനെന്നും വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും സുപര്‍ണ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

അടുത്ത ലേഖനം
Show comments