Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഴുകിച്ചേരുന്ന രംഗങ്ങളിൽ സൂപ്പർ താരങ്ങൾ ലൈംഗികമായി മുതലെടുക്കുന്നു, ഇനി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കില്ല; ദുരനുഭവങ്ങൾ വെളിപ്പെടുത്തി സൊനാക്ഷി സിൻ‌ഹ

വാർത്ത സിനിമ സൊനാക്ഷി സിൻ‌ഹ ബോളിവുഡ് News Cinema Sonakshi Sinha Bollywood
, ബുധന്‍, 2 മെയ് 2018 (17:42 IST)
ബോളിവുഡ് സൂപ്പർ നായകന്മാർക്കെതിരെ കടുത്ത വിമർശനവുമയി നയിക സൊനാക്ഷി സിൻ‌ഹ. ഇഴുകി ചേർന്ന് അഭിനയിക്കേണ്ട രംഗങ്ങളിൽ സൂപ്പർ താരങ്ങൾ നായികമാരെ ലൈഗികമായി മുതലെടുക്കുന്നു എന്നാണ് സൊനാക്ഷിയുടെ വെളിപ്പെടുത്തൽ. 
 
കെട്ടിപ്പിടിക്കുന്ന രംഗങ്ങളിൽ മാറിടങ്ങൾ അയാളുടെ ശരീരത്തിൽ അമർത്തി ഞെരിക്കുമെന്നും ഈ സമയങ്ങളിൽ രംഗത്തിന് ഓറിജിനാലിറ്റി ലഭിച്ചതിന്റെ സന്തോഷം മാത്രമായിരിക്കും സംവിധായകന്റെ മുഖത്ത് എന്നും സൊനാക്സി പറയുന്നു. ചെറിയ ചുംബനങ്ങൾ പോലും ബലാത്സംഗത്തിന്റെ രീതിയിലാ‍ണ് ചിലർ ചിത്രീകരിക്കുന്നത്. അതിനാൽ ഇനി ഇഴുകി ചേർന്നുള്ള അഭിനയം നിർത്തുകയാണെന്നും സൊനാക്ഷി വ്യക്തമാക്കി.  
 
സൂപ്പർ നായകന്മാർ നായികമാരോടെ വളരെ മോഷമായ രീതിയിലാണ് പെരുമാറുന്നത്. അതിനാൽ ഇനി സൂപ്പർ നായകന്മാരുമായി അഭിനയിക്കില്ലെന്നും സൊനാക്ഷി  നിലപാട് വ്യക്തക്കിയിരിക്കുകയാണ്.
 
നല്ല വസ്ത്രങ്ങളും ധരിച്ച് സുഗന്ധവും പൂശി നായികമാർ സെറ്റിൽ എത്തുമ്പോൾ സൂപ്പാർ താരങ്ങൾ എത്തുന്നത് മദ്യത്തിന്റെയും വിയർപ്പിന്റെയും ദുർഗന്ധവുമായാണ്. പല്ലു പോലും തേക്കാതെയാണ് പലരും സെറ്റുകളിൽ എത്താറുള്ളത് എന്നും സംവിധായകരൊ നിർമ്മാതാക്കളൊ ഇതിനെ എതിർക്കാറില്ലെന്നു സൊനാക്ഷി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്‍റെ 5 മോശം സിനിമകള്‍