Webdunia - Bharat's app for daily news and videos

Install App

സൂപ്പർസ്റ്റാർ യുഗം അവസാനിക്കുകയാണ്: അൻ‌വർ റഷീദ്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (17:56 IST)
സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ്. സിനിമയുടെ മാറുന്ന മുഖത്തോട് ഉപമിച്ചാണ് അന്‍വറിന്റെ അഭിപ്രായ പ്രകടനം. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അൻ‌വർ സൂപ്പർ‌താര പരിവേഷത്തെ കുറിച്ചും വരുംകാല സിനിമയെ കുറിച്ചും തുറന്നു പറഞ്ഞത്.
 
‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളാണെങ്കില്‍ കുടെയും യുവതാരങ്ങളും കഴിവുള്ളവരാണ്. അവരുടേതായ രീതിയില്‍ അവരും സൂപ്പര്‍സ്റ്റാറുകളാണ്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്.‘ 
 
‘ജനങ്ങൾക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടുതലും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമാണ് അറിയുന്നത്. എന്നാല്‍, ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരെയും അടുത്തറിയാം. അതിനു നന്ദി പറയേണ്ടത് സോഷ്യൽ മീഡിയയോട് ആണ്.’  
 
‘യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനേതാക്കളെല്ലാം എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെയെല്ലാമാണ് പ്രതികരിക്കുന്നതെന്നെല്ലാം ഇപ്പോൾ പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറുകള്‍ എന്ന രീതിയില്‍ അല്ല നോക്കികാണുന്നത്.’ - അൻ‌വർ റഷീദ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments