Select Your Language

Notifications

webdunia
webdunia
webdunia
webdunia

50കോടി കിലുക്കത്തിൽ ഷൈലോക്ക്, തിയേറ്ററിൽ ഇപ്പോഴും ബോസിന്റെ ആധിപത്യം !

50കോടി കിലുക്കത്തിൽ ഷൈലോക്ക്, തിയേറ്ററിൽ ഇപ്പോഴും ബോസിന്റെ ആധിപത്യം !

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 4 ഫെബ്രുവരി 2020 (11:54 IST)
അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ഷൈലോക്ക് ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. 2020നെ അടിപൊളിയായി വരവേറ്റിരിക്കുകയാണ് മമ്മൂട്ടി. 11 ദിവസം കൊണ്ട് ചിത്രം ലോകവ്യാപകമായി കളക്ട് ചെയ്തത് 48.7 കോടിയാണെന്ന് റിപ്പോർട്ടുകൾ. 50 കോടിക്കടുത്തേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ ഈ മാസ് ചിത്രം. 
 
ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം 500 സ്പെഷ്യൽ ഷോകൾ കളിച്ചിരുന്നു. റിലീസ് ചെയ്ത് 7 ദിവസം പിന്നിടുമ്പോൾ 4000ത്തോളം ഹൌസ്‌ഫുൾ ഷോകളാണ് ഷൈലോക്ക് കളിച്ചത്. റിലീസ് ദിവസത്തേക്കാൾ ഷോകൾ മൂന്നും നാലും ദിവസങ്ങളിൽ കളിച്ച ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
 
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ഞി കുടിച്ചാൽ ഛർദ്ദിക്കാൻ വരുമെന്ന് ഫുക്രു, പഴയ ‘കഞ്ഞി’ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ