Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കുടുംബത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി! ഞങ്ങൾ ആകാംക്ഷയിലാണെന്ന് സുപ്രിയ മേനോന്‍

കുടുംബത്തിലെ പുതിയൊരു സന്തോഷം ഇരുവരെയും ത്രില്ലിലാക്കിയിരിക്കുകയാണ് എന്നാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

Supriya Prithviraj

തുമ്പി ഏബ്രഹാം

, ബുധന്‍, 20 നവം‌ബര്‍ 2019 (10:10 IST)
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ കുടുംബത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. അത്തരത്തിൽ കുടുംബത്തിലെ പുതിയൊരു സന്തോഷം ഇരുവരെയും ത്രില്ലിലാക്കിയിരിക്കുകയാണ് എന്നാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
 
ഇത്തവണ 20 വര്‍ഷത്തോളമായി പൃഥ്വിരാജിന്റെ സന്തത സഹചാരിയും പൃഥ്വിയിലെ നടന്റെ വലിയ വിമര്‍ശകനുമായ ഡ്രൈവര്‍ രാജൻ സ്വന്തമായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കുടുംബത്തിൽ എല്ലാവരേയും സംബന്ധിച്ചിടത്തോളം ചൊവ്വാഴ്ച വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നെന്ന് സുപ്രിയ കുറിച്ചിരിക്കുന്നു. പുതിയ കാറിനൊപ്പം രാജൻ നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.
 
സ്വന്തമായൊരു വണ്ടിയെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെക്കുറിച്ച് തങ്ങൾ മനസ്സിലാക്കിയിരുന്നുവെന്നും കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം അത് സ്വന്തമാക്കിയെന്നും സുപ്രിയ കുറിച്ചിരിക്കുന്നു. ഇതിലെ ആ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ ഇപ്പോൾ. ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ലെന്നും പൃഥ്വിയും താനും ഈ നേട്ടത്തില്‍ വലിയ ത്രില്ലിലാണെന്നും സുപ്രിയ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് നിർമാണ കമ്പനിയുടെ പേര് വേഫെയറര്‍, പേരിന് പിന്നിലെ കഥയുമായി ദുൽഖർ സൽമാൻ