ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഗെറ്റ്-സെറ്റ് ബേബി. ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ താരനിരയിൽ പുതിയ കൂട്ടിച്ചേർക്കൽ കൂടി നടത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ.
സുരഭി ലക്ഷ്മിയും ചെമ്പൻ വിനോദ് ജോസുമാണ് പുതിയ കൂട്ടിച്ചേർക്കൽ. സോഷ്യൽ മീഡിയയിലൂടെയാണ് ടീം ആവേശകരമായ പ്രഖ്യാപനം നടത്തിയത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ്-സെറ്റ് ബേബി ഒരു കോമഡി എൻ്റർടെയ്നറാണെന്നാണ് സൂചന. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രം ആയിരിക്കും ഇത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം നർമ്മത്തിൽ ചാലിച്ചാണ് സിനിമ പറയുന്നത്.
മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന നടനായി ഉണ്ണി മുകുന്ദൻ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
സജീവ് സോമൻ, സുനില്‍ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോര്‍ജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.