വിവാദങ്ങളും കേസുമായി ഉപ്പും മുളക്; മുടിയന്റെ തിരിച്ചുവരവ് സാധ്യമോ?

നിഹാരിക കെ.എസ്
വ്യാഴം, 3 ഏപ്രില്‍ 2025 (13:39 IST)
കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് വരെ പരമ്പര സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ പിന്നീട് പഴയത് പോലെയായിരുന്നില്ല കാര്യങ്ങൾ. വിവാദങ്ങളും കേസുകളുമായി ഷോയും താരങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ഏറ്റവുമൊടുവില്‍ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ നടന്‍ ബിജു സോപാനത്തിനും എസ്. പി ശ്രീകുമാറിനുമെതിരെ നായിക നടി പരാതി നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്.
 
ഇതിനിടയില്‍ പരമ്പരയുടെ എഴുത്തുകാരനായ സുരേഷ് ബാബു ഇതിനെ കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേമാവുകയാണ്. മുടിയനായി അഭിനയിച്ച റിഷി പരമ്പരയില്‍ നിന്നും മാറി നിന്നതിനെ പറ്റിയും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് സുരേഷ് ബാബു.
 
'ബിഗ് ബോസിലേക്ക് പോകുന്നതിന് വേണ്ടി ഏഷ്യാനെറ്റുമായിട്ടുള്ള കോണ്‍ട്രാക്ടാണ് മുടിയന് പ്രശ്‌നമായത്. അത് തീരാതെ മറ്റ് ഷോ കളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു. മുടിയനും തിരിച്ച് വരാന്‍ സാധിക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. അവന് പറയാനും ചാനലിന് കേള്‍ക്കാനും സാധിക്കുകയാണെങ്കില്‍ അത് ചിലപ്പോള്‍ തിരിച്ച് വരാന്‍ സാധ്യമാകും. പ്രേക്ഷകരെ പോലെ മാറി നിന്ന് നോക്കുമ്പോള്‍ അവനും വരാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്', കണ്ണൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments