ഉപ്പും മുളകും എന്ന ഒറ്റ സീരിയയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് നിഷ സാരംഗ്. ടെലിവിഷനില്‍ മാത്രമല്ല സിനിമയിലും നിറസാന്നിധ്യമായ നിഷാ സാരംഗ് ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. നടി തന്നെയാണ് ഇക്കാര്യം തുറന്ന് സംസാരിച്ചത്. മക്കള്‍ക്കായാണ് 50 വയസ് വരെയും ജീവിച്ചതെന്നും ഇനി തനിക്കായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ ചിന്തയും നമ്മളുടെ ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും. അവര്‍ക്ക് നമ്മള്‍ പറയുന്നത് ഇഷ്ടമാവണമെന്നില്ല. അതിനാല്‍ തന്നെ നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും പറ്റിയ ഒരാള്‍ കൂടെ വേണമെന്ന് തോന്നുന്നുണ്ട്. തിരക്കിട്ട ജീവിതമാണ്. അതിനിടയില്‍ സമയം കിട്ടുമ്പോള്‍ പോകുന്നത് വീട്ടിലേക്കാണ്. മറ്റെവിടെയും പോകുന്നില്ല. ആ വീട്ടില്‍ എന്നെ കേള്‍ക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നുണ്ട്. അല്ലെങ്കില്‍ മനസ് കൈവിട്ടുപോകും. ഒറ്റയ്ക്കിരുന്ന് കരയാനെല്ലാം തോന്നും.
50 വയസുവരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു. ഇനി സ്വയം ശ്രദ്ധിക്കാനും തനിക്കായി തന്നെ ജീവിക്കാനുമാണ് ആഗ്രഹം. മകള്‍ രേവതിക്കൊപ്പമുള്ള അഭിമുഖത്തില്‍ നിഷാ സാരംഗ് പറഞ്ഞു.അതേസമയം അമ്മയുടെ പണമോ പ്രശസ്തിയോ നോക്കി വരുന്ന ഒരാളെ അല്ല ആവശ്യമെന്ന് മകള്‍ രേവതി പറയുന്നു. അമ്മയെ മനസിലാക്കി സ്‌നേഹിക്കുന്ന വ്യക്തിയാകണമെന്ന് മാത്രമാണ് മകള്‍ രേവതിയുടെ ആവശ്യം.