പാതിരാത്രിയില്‍ നടിക്ക് ഫോണ്‍ ചെയ്ത് സുരേഷ് ഗോപി, നടന്റെ ആവശ്യം ഇതായിരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (09:31 IST)
ഭക്ഷണ പ്രേമിയാണോ ? നിങ്ങള്‍ക്കൊപ്പം കൂട്ടാന്‍ പറ്റിയ ആളാണ് സുരേഷ് ഗോപിയും. അന്നും ഇന്നും പഴങ്കഞ്ഞിയോട് പ്രത്യേക ഇഷ്ടമാണ് ഒരുതവണ പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപി ഒരു വീട്ടില്‍ കയറി ഭക്ഷണം ചോദിച്ചത് വാര്‍ത്തയായി മാറിയിട്ടുണ്ട്. ആ ശീലത്തിന് ഇത്തവണയും മാറ്റം വന്നിട്ടില്ല. നടന്റെ ഭക്ഷണ പ്രേമത്തെക്കുറിച്ച് നടിയും നര്‍ത്തകിയുമായ വിന്ദുജാ മേനോന്‍ പറയുകയാണ്.
 
നാട്ടില്‍ ആണെങ്കിലും വിദേശത്താണെങ്കിലും സൂപ്പര്‍താരത്തിന് നാടന്‍ ഭക്ഷണങ്ങളോടാണ് ഇഷ്ടം. ഒരു ദിവസം സിംഗപ്പൂരില്‍ എത്തിയപ്പോള്‍ രാത്രി 12 മണിയായി, ദേ വരുന്നു സുരേഷ് ഗോപിയുടെ കോള്‍, മറുവശത്ത് വിന്ദുജയായിരുന്നു. അന്നേരം അദ്ദേഹത്തിന് വേണ്ടിയിരുന്നത് ഇഡലിയും കടലയും അല്ലെങ്കില്‍ പുട്ടും കടലയും ആയിരുന്നു. സുരേഷ് ഗോപിയുടെ തിരിച്ച് ഒറ്റ കാര്യമാണ് വിന്ദുജ ചോദിച്ചത്,ഈ പാതിരാത്രിയിലോ ? എന്നായിരുന്നു മറു ചോദ്യം. എന്തായാലും സുരേഷ് ഗോപിയുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ തന്നെ വിന്ദുജ മനസ്സില്‍ തീരുമാനിച്ചു.വിന്ദുജ ഭക്ഷണവുമായി വെളുപ്പിനേ സുരേഷ് ഗോപിയുടെ അടുത്തെത്തി. ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന വിന്ദുജ പറയുന്നു. തന്റെ കൈയാല്‍ തയ്യാറാക്കിയ ഭക്ഷണം അത്രതന്നെ ഭംഗിയായി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ കഴിക്കുന്നത് കാണാന്‍ നടിക്ക് ഭാഗ്യം ലഭിച്ചു.
 
 രാജ്യസഭാ എംപി ആയിരിക്കുമ്പോള്‍ സുരേഷ് ഗോപി സിനിമ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു ആരാധകര്‍ക്ക്. 'പാപ്പന്‍' എന്ന സിനിമയിലൂടെ അദ്ദേഹം മടങ്ങിയെത്തി. 50 കോടി ക്ലബ്ബില്‍ സിനിമ ഇടം നേടുകയും ചെയ്തു.മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹം ജനുവരിയില്‍ ആയിരുന്നു നടന്നത്.മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍ ചടങ്ങുകള്‍ നടന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിൽ കയറിയുള്ള കളി വേണ്ട, യു എസ് നീക്കത്തെ എതിർത്ത് പാകിസ്ഥാനും ചൈനയും റഷ്യയും ഇറാനും

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

അടുത്ത ലേഖനം
Show comments