Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബക്ഷേത്രത്തില്‍ രാമകൃഷ്ണന് വേദി നല്‍കും,സുരേഷ് ഗോപിയുടെ പ്രഖ്യാപനം

Suresh Gopi announced that Ramakrishna will be given a stage in Kudumbakshetram

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (11:06 IST)
നിറത്തിന്റെ പേരില്‍ അവഹേളിക്കപ്പെട്ട നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെ ചേര്‍ത്ത് പിടിച്ച് സുരേഷ് ഗോപി. തന്റെ കുടുംബ ക്ഷേത്രത്തിലേക്ക് രാമകൃഷ്ണനെ ക്ഷണിക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ കക്ഷി ചേരാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലം നല്‍കിയാകും രാമകൃഷ്ണന് നടന്‍ വേദി നല്‍കുന്നത്.
 
തനിക്ക് വേദി നല്‍കാമെന്നറിയിച്ച സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. രാമകൃഷ്ണന്റെ സഹോദരന്‍ കലാഭവന്‍ മണിയുമായി സുരേഷ് ഗോപിക്ക് അടുത്ത ബന്ധമാണുള്ളത്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
ഒരു പുരുഷ കലാകാരന്റെ മോഹിനിയാട്ടം 'കാക്കയുടെ നിറം' കാരണം വളരെ മോശമാണെന്ന് പേരൊന്നും പറയാതെ കലാമണ്ഡലം സത്യഭാമ അഭിപ്രായപ്പെട്ടത് കേരളക്കരയില്‍ വലിയ വിവാദമായി മാറിയിരുന്നു. ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സത്യഭാമയുടെ പരാമര്‍ശം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 6: 'ഇത് വൃത്തികേട്, ജാസ്മിനു മാത്രം എന്താണ് പ്രിവില്ലേജ്' ബിഗ് ബോസിനോട് കലിച്ച് പ്രേക്ഷകര്‍, വീട്ടില്‍ നാടകീയ രംഗങ്ങള്‍