Webdunia - Bharat's app for daily news and videos

Install App

വയലറ്റ് പൂക്കളുമായി സത്യൻ അന്തിക്കാടിനെ കാണാൻ സുരേഷ് ഗോപിയെത്തി! കാരണം ആ മമ്മൂട്ടി ചിത്രം

നിഹാരിക കെ എസ്
വ്യാഴം, 21 നവം‌ബര്‍ 2024 (11:22 IST)
സംവിധായകൻ സത്യൻ അന്തിക്കാടിന് കഴിഞ്ഞ ദിവസം ഒരു അതിഥി ഉണ്ടായിരുന്നു. മറ്റാരുമായിരുന്നില്ല, സുരേഷ് ഗോപി ആയിരുന്നു അത്. സത്യൻ അന്തിക്കാടിനെ കാണാനെത്തിയ സുരേഷ് ഗോപിയേക്കാൾ ചർച്ചയായത് അദ്ദേഹം കൊണ്ടുവന്ന പൂച്ചെണ്ട് ആയിരുന്നു. വയലറ്റ് നിറത്തിലുള്ള പൂച്ചെണ്ട് ആയിരുന്നു അത്. ആ നിറം തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഒരു മമ്മൂട്ടി ചിത്രമായിരുന്നു ആ വയലറ്റ് പൂക്കൾ കൊണ്ട് സുരേഷ് ഗോപി ഓർമപ്പെടുത്തിയത്.
 
വയലറ്റു പൂക്കളുമായി എത്തിയതിന് പിന്നിലെ കഥയറിഞ്ഞപ്പോൾ സുരേഷിന്റെ ഓർമ്മ അപാരം തന്നെ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം. സത്യൻ അന്തിക്കാടുമായി സുരേഷ് ഗോപി ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തവയെല്ലാം മനോഹരമായിരുന്നു.  അത്തരത്തിൽ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു മമ്മൂട്ടി ചിത്രത്തിൽ അപ്രതീക്ഷിത കഥാപാത്രവുമായി സുരേഷ് ഗോപിയും എത്തിയിരുന്നു.
 
മമ്മൂട്ടി, നീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീധരന്റെ ഒന്നാം തിരുമുറിവാണ് ആ ചിത്രം. ഇതിലെ നായിക നീനക്കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ സിനിമയിലേക്കുള്ള ഇൻട്രോ സീനിന്റെ പശ്ചാത്തലത്തിൽ മനോഹരമായ വയലറ്റ് പൂക്കളും ഉണ്ട്. ആ വയലറ്റ് ആണ് പൂച്ചെണ്ടിൽ പ്രതീകാത്മാകമായി സുരേഷ് ഗോപി ചേർത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments