Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗരുഡന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

'ഗരുഡന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

കെ ആര്‍ അനൂപ്

, വെള്ളി, 1 ഡിസം‌ബര്‍ 2023 (12:15 IST)
മലയാളം ക്രൈം ത്രില്ലര്‍ 'ഗരുഡന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം 29 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി.
 
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗരുഡന്‍ കാണാന്‍ ആകുക.'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്ലിനും മമിതയും ഒന്നിക്കുന്ന 'പ്രേമലു'; റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍