Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി നിരസിച്ച ചിത്രം ഏറ്റെടുത്തു; ആ സൂപ്പര്‍താരചിത്രം ഠപ്പോന്ന് പൊട്ടി!

മമ്മൂട്ടി നിരസിച്ച ചിത്രം ഏറ്റെടുത്ത് സുരേഷ് ഗോപിക്ക് പണികിട്ടി!

ts suresh babu
, ഞായര്‍, 30 ഏപ്രില്‍ 2017 (14:51 IST)
മമ്മൂട്ടി നിരസിച്ച ചിത്രത്തിലൂ‍ടെ നായകനായി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ താരമാണ് സുരേഷ്ഗോപി. അത്തരത്തില്‍ തന്നെയാണ് മോഹന്‍ലാലും സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നത്. എന്നാല്‍ താന്‍ കയ്യൊഴിഞ്ഞ ചിത്രം മറ്റൊരാള്‍ ഏറ്റെടുക്കയും അത് വലിയൊരു പരാജയമായി മാറിയതും മമ്മൂട്ടിക്ക് കാണേണ്ടിവന്നു. മറ്റാര്‍ക്കുമല്ല, സുരേഷ്ഗോപിക്കായിരുന്നു അത്തരമൊരു പണി കിട്ടിയത്.
 
സ്റ്റാലിന്‍ ശിവദാസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു ആസൂത്രണം ചെയ്ത ചിത്രമായിരുന്നു മാര്‍ക്ക് ആന്റണി. എന്നാല്‍ സ്റ്റാലിന്‍ ശിവദാസ് പരാജയമായതോടെ മമ്മൂട്ടി മാര്‍ക്ക് ആന്റണിയില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ആ സുരേഷ് ബാബു ചിത്രത്തിയില്‍ സുരേഷ് ഗോപി നായകനായി. ദിവ്യാ ഉണ്ണിയായിരുന്നു നായിക. ചിത്രമാകട്ടെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.
 
കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് എന്നിവയ്ക്ക് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടിയെ നായകനാക്കി സുരേഷ് ബാബു സ്റ്റാലിന്‍ ശിവദാസ് എന്ന ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ വലിയ ദുരന്തമായി മാറുകയാണുണ്ടായത്. അതുകൊണ്ടായിരുന്നു തൊട്ടടുത്ത വര്‍ഷം സുരേഷ് ബാബു മാര്‍ക്ക് ആന്റണിയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അദ്ദേഹം നിരസിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രേറ്റ് ഫാദറും പുലിമുരുകനും ഇനി പഴങ്കഥ; രണ്ട് ദിവസം പിന്നിടുമ്പോള്‍ ബാഹുബലി 2 നേടിയത് 200 കോടി !