Suresh Gopi's daughter's marriage video: മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ചുമ്മാ അങ്ങ് കയറി പോകാന്‍ പറ്റില്ല; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു പ്രവേശനം ഇങ്ങനെ (വീഡിയോ)
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഖുശ്ബു തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തി
Mammootty, Kushboo, Mohanlal
Suresh Gopi's daughter's marriage video: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍ താരങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെ 8.45 നാണ് വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഖുശ്ബു തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തി. ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. വിവാഹ ചടങ്ങുകള്‍ നടന്ന ഓഡിറ്റോറിയത്തിലേക്ക് കനത്ത സുരക്ഷയിലാണ് സൂപ്പര്‍താരങ്ങളെ അടക്കം പ്രവേശിപ്പിച്ചത്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഓഡിറ്റോറിയത്തില്‍ പ്രവേശിക്കാന്‍ പ്രത്യേക പാസ് ഉണ്ടായിരുന്നു. ഈ പാസ് പരിശോധിച്ച ശേഷം മാത്രമാണ് എല്ലാവരേയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ പോലും ഈ പാസ് കാണിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.
മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.