Webdunia - Bharat's app for daily news and videos

Install App

ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതുമാണ് മമ്മൂക്ക കഴിക്കുന്നത്: സുരേഷ് കൃഷ്ണ

ണ്ട് താൻ ഒട്ടും ആരോ​ഗ്യം നോക്കുമായിരുന്നില്ലെന്ന് നടൻ പറയുന്നു.

നിഹാരിക കെ.എസ്
ബുധന്‍, 1 ജനുവരി 2025 (17:26 IST)
കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ആളാണ് സുരേഷ് കൃഷ്ണ ചെയ്തിട്ടുള്ളത്. നടൻ മമ്മൂട്ടി തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ അനുഭവം പങ്കുവെച്ചത്. പണ്ട് താൻ ഒട്ടും ആരോ​ഗ്യം നോക്കുമായിരുന്നില്ലെന്ന് നടൻ പറയുന്നു. എന്നാൽ, ഇന്ന് ചായയും കാപ്പിയും കുടിച്ചിട്ട് 37 വർഷത്തോളമായി എന്നാണ് താരം വെളിപ്പെടുത്തുന്നത്. 
 
സിനിമയിൽ വന്ന ശേഷം അധികവും മമ്മൂക്കയുടെ കൂടെയായിരുന്നു അഭിനയിച്ചത്. ആരംഭ കാലത്ത് തന്നെ മമ്മൂക്കയുടെ അടുത്ത വലയത്തിലെത്താനുള്ള ഭാ​ഗ്യം ലഭിച്ചയാളാണ്. അദ്ദേഹത്തിന്റെ ഭക്ഷണക്രമം കാണുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയും പൈസയും ജോലിക്കാരുമുണ്ട്. എന്നാൽ പോലും അദ്ദേഹം കഴിക്കുന്നത് കുറച്ച് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതുമൊക്കെയാണ്. ഒരാൾ അയാളുടെ തൊഴിലിന് വേണ്ടി മാത്രമാണ് ആരോ​ഗ്യത്തെ ഇങ്ങനെ നിലനിർത്തുന്നത്. അത് തനിക്ക് പ്രചോ​ദനമായെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. 
 
മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് മുമ്പ് തന്റെ ആഹാര രീതി മോശമായിരുന്നെന്ന് സുരേഷ് കൃഷ്ണ പറയുന്നു. മമ്മൂട്ടി തന്നെ പ്രൊമോട്ട് ചെയ്തോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ പുള്ളി പറയില്ല. സംവിധായകർ എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ആ സമയത്തും ഇപ്പോഴും മമ്മൂട്ടിക്ക് കംഫർട്ടബിളായവരെയായിരിക്കും സിനിമകളിൽ കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ ചോദിക്കുമ്പോൾ അവൻ കുഴപ്പമില്ല, ഇട്ടേക്ക് എന്ന് പറഞ്ഞിരിക്കാമെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു, ഉയിർ പോകും വരെ ഉശിരു കൈവിടരുത്’; ഒളിയമ്പുമായി പികെ ശശി

അടുത്ത ലേഖനം
Show comments