വാക്കാലുള്ള ഉറപ്പിൽ മാത്രം മോഹൻലാൽ നൽകിയത് ഒരുകോടി !

ബുധന്‍, 17 ജൂലൈ 2019 (13:14 IST)
മലയാള സിനിമ നിർമ്മാതാക്കൾക്ക് എപ്പോഴും നടൻ മോഹൻലാലിനെ കുറിച്ച് നിരവധി കാര്യങ്ങൾ പറയാനുണ്ടാകും. നിർമ്മാതാക്കളുടെ ഏറെ കാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കാൻ മോഹ‌ൻലാൽ നൽകിയ വലിയ പിന്തുണക്ക് നന്ദി പറഞ്ഞിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ. 
 
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ന്നിർമ്മാതാക്കളുടെ സംഘടനക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനായത്. സാമ്പത്തിക ക്ലേഷമായിരുന്നു ഇതിന് പ്രധാന കാരണം. താരസംഘടനായ അമ്മയുടെ ഫണ്ടിൽനിന്നും പണം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇത്തരം ഒരു അവസരത്തിൽ മോഹൻലാൽ സാഹായവുമായി എത്തി എന്ന് സുരേഷ്കുമാർ പറഞ്ഞു.
 
'തിരികെ നൽകാം എന്ന് വാക്കാലുള്ള ഉറപ്പിൽ മാത്രമാണ് മോഹൻലാൽ ഒരുകോടി രൂപ സ്വന്തം പോക്കറ്റിൽനിന്നും എടുത്തുതന്നത്. മോഹൻലാലിന്റെ ഈ സഹായമാണ് കെട്ടിടം നിർമ്മിക്കാനുള്ള മുഖ്യ പ്രേരണയായത്' സുരേഷ് കുമാർ പറഞ്ഞു. കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിലാണ് നിർമ്മാതാക്കളുടെ സംഘടനക്ക് ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കിടിലൻ മേക്കോവറിൽ പാർവതി; വൈറലായി വീഡിയോ