സുരേഷ് ഗോപിയുടെ മകനായി വിജയ് ? സംവിധാനം പുരി ജഗന്നാഥ് !

കെ ആർ അനൂപ്
തിങ്കള്‍, 30 നവം‌ബര്‍ 2020 (13:51 IST)
അന്യഭാഷാ സിനിമകളിൽ തൻറെതായ ഒരു ഇടം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. വിക്രം നായകനായ 'ഐ' ആണ് നടൻ ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം. വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
 
പുരി ജഗൻനാഥ് സംവിധാനംചെയ്യുന്ന ഫൈറ്ററിൽ മലയാളത്തിൻറെ ആക്ഷൻ കിംഗ് സുരേഷ് ഗോപി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നടനുമായുള്ള അടുത്ത വൃത്തങ്ങൾ പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ തള്ളി. ഈ ചിത്രത്തിൻറെ അണിയറപ്രവർത്തകരുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന്  സുരേഷ് ഗോപി ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി.
 
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഒടുവിലായി അഭിനയിച്ചത്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' റിലീസിനായി കാത്തിരിക്കുകയാണ്. 'ഒറ്റക്കൊമ്പൻ' അണിയറയിൽ ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments