മകൾ കീർത്തിയുടെയും ഭാര്യ മേനകയുടെയും പേരുകളിൽ അറിയപ്പെടുന്നതിൽ സന്തോഷം മാത്രമെയുള്ളുവെന്ന് നിർമ്മാതാവ് സുരേഷ് കുമാര്‍ . കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏത് സുരേഷ് എന്ന് ചോദിക്കുമ്പോൾ മേനക സുരേഷ് എന്നാണ് പറയാറുള്ളത്. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. മേനകയെ കല്യാണം കഴിക്കുമ്പോൾ എന്നെ ആരും അറിയത്തില്ല. സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതിലൊന്നും യാതൊരു പ്രശ്‌നവുമില്ല.
നമുക്ക് നമ്മുടേതായ വ്യക്തിത്വം എല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്‌സുമില്ല. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.