Webdunia - Bharat's app for daily news and videos

Install App

വില്ലന്റെ കാര്യത്തില്‍ തീരുമാനമായി,'സൂര്യ 43' അപ്‌ഡേറ്റ്, തമിഴില്‍ ഈ നടന്‍ എത്തുന്നത് ഇതാദ്യം

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (15:06 IST)
Suriya 43
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 43.സൂററൈ പോട്ര് എന്ന ചിത്രത്തിനുശേഷം സംവിധായക സുധ കൊങ്കരയും സൂര്യയും കൈകോര്‍ക്കുന്നതാണ് ഹൈപ്പന് പിന്നില്‍. സിനിമയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
 
വന്‍താര നിലയുള്ള സിനിമയില്‍ വില്ലന്‍ വേഷത്തില്‍ ആരെ എത്തുമെന്ന് ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയതാണ്. ഇപ്പോള്‍ അതിനൊരു അവസാനമായിരിക്കുകയാണ്. ബോളിവുഡില്‍ നിറസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന വിജയ് വര്‍മയാവും സൂര്യ 43യിലെ വില്ലന്‍ എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം ആകും ഇതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
നേരത്തെ നാനിയുടെ മിഡില്‍ ക്ലാസ് അബ്ബായി എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് വര്‍മ വില്ലനായി വേഷമിട്ടിരുന്നു.സൂര്യ 43ല്‍ ദുല്‍ഖര്‍ സല്‍മാന്‍, അജയ് ദേവ്ഗണ്‍, നസ്രിയ നസീം, അദിതി ഷങ്കര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 
സൂര്യയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ 2D എന്റര്‍ടൈന്‍മെന്റിന് ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍, കര്‍പൂര സുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments