തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ. കടലൂര്‍,വില്ലുപുരം,മയിലാടുതുറൈ,നാഗപട്ടണം,വെല്ലൂര്‍,തിരുവണ്ണാമലൈ,തിരുവാരൂര്‍,കള്ളക്കുറിച്ചി അടക്കം പത്ത് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇതിനെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ അടക്കം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
22 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രചരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.