രണ്ടരവര്‍ഷമായി സൂര്യ ഈ സിനിമയുടെ പുറകെ, കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 1 ഏപ്രില്‍ 2024 (11:48 IST)
സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായാണ് ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്നത്. സൂര്യയുടെ 44-ാമത് ചിത്രമായ സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചു.
 
'സ്നേഹവും ചിരിയും യുദ്ധവും' എന്ന ടാഗ് ലൈനോടെയാണ് പ്രഖ്യാപനം വന്നത്.
 
 ഇപ്പോള്‍ രണ്ടര വര്‍ഷമായി സൂര്യയുമായി സംസാരിക്കുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ കാര്‍ത്തികേയന്‍ സന്താനം പറഞ്ഞു.
 
രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രാഥമിക സംഭാഷണം ആരംഭിച്ചത്. കാര്‍ത്തിയും സൂര്യയും മറ്റ് പ്രോജക്റ്റുകളുടെ തിരക്കിലായിരുന്നു.അവര്‍ ഒന്നിക്കാനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ് അവര്‍.
 
'ഞങ്ങള്‍ ഇപ്പോള്‍ രണ്ടര വര്‍ഷമായി സൂര്യയുമായി സംസാരിക്കുന്നു. അപ്പോഴാണ് പ്രാഥമിക സംഭാഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട്, കാര്‍ത്തിയും സൂര്യയും മറ്റ് പ്രോജക്റ്റുകളുടെ തിരക്കിലായിരുന്നു. അവര്‍ സഹകരിക്കാനുള്ള ശരിയായ സമയം തേടുകയായിരുന്നു, ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എപ്പോഴും താല്‍പ്പര്യമുള്ളവരായിരുന്നു.
 കുറച്ച് സമയമെടുത്തു, പക്ഷേ ഇപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമായി.
 പദ്ധതിയുടെ പ്രഖ്യാപനം ഇന്‍ഡസ്ട്രിയിലെ എല്ലാവരെയും ഞെട്ടിച്ചു.ഞങ്ങള്‍ ഈ വാര്‍ത്തകള്‍ വളരെ രഹസ്യമായും സൂക്ഷിച്ചു.',-കാര്‍ത്തികേയന്‍ പറയുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments