Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശവും വിസ്‌മയവും സമ്മാനിച്ച് സൂര്യയയുടെ എന്‍ജികെ; ടീസറിന് വന്‍ വരവേല്‍പ്പ്

ആവേശവും വിസ്‌മയവും സമ്മാനിച്ച് സൂര്യയയുടെ എന്‍ജികെ; ടീസറിന് വന്‍ വരവേല്‍പ്പ്
ചെന്നൈ , വെള്ളി, 15 ഫെബ്രുവരി 2019 (08:28 IST)
സൂര്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി. നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് റിപ്പോര്‍ട്ട്.

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് നിര്‍മ്മിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ലക്ഷക്കണക്കിന് കാഴ്‌ചക്കാര്‍; ദക്ഷിണേന്ത്യയിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം ‘റൗഡി ബേബി’ക്ക്