Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ വളർച്ചയൊക്കെ മതി!'; ശിവകാർത്തികേയനെ ഒതുക്കാൻ ശ്രമിച്ച സൂര്യയുടെ കുടുംബം!

Sivakarthikeyan

നിഹാരിക കെ എസ്

, വെള്ളി, 22 നവം‌ബര്‍ 2024 (10:25 IST)
വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് നടൻ ശിവകാർത്തികേയൻ തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെയാണ് ശിവ സിനിമയിൽ ഇന്നത്തെ നിലയിൽ എത്തിയത്. സിനിമ സ്വപ്നം കാണുന്നവർക്ക് ഇൻസ്പിരേഷൻ തന്നെയാണ് ശിവകാർത്തികേയന്റെ സിനിമാ യാത്ര. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് സിനിമയിൽ ശിവ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് കൊമേഡിയനായും സഹനടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
 
പതിയെ നായകനായി. കീർത്തി സുരേഷ് നായികയായ റെമോ ആണ് ശിവകാർത്തികേയന്റെ കരിയറിൽ മാറ്റമുണ്ടാക്കിയ സിനിമ. അമരന്റെ റിലീസിനുശേഷം അദ്ദേഹത്തിന് ആരാധകർ കൂടി. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ ആ സ്ഥാനത്ത് ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് പലരും ശിവയെ കാണുന്നത്. അമരന്റെ വിജയവും അത് തന്നെ അടിവരയിടുന്നു. എന്നാൽ, ഒരുപാട് സമ്മർദ്ദങ്ങളിലൂടെയാണ് ശിവകാർത്തികേയൻ തുടക്കത്തിൽ കടന്നു പോയത്.
 
സിനിമയിൽ എത്താൻ സഹായിച്ചവരിൽ പലരും തന്നെ ശിവകാർത്തികേയന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ച കഥകളും നിരവധിയുണ്ട്. താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഞാൻ ശ്രദ്ധിച്ച ഒരു കാര്യമെന്താണെന്ന് വെച്ചാൽ എല്ലാവർക്കും ഞാൻ അവരുടെ കൺട്രോളിൽ ജീവിക്കണം എന്ന ആ​ഗ്രഹമാണ്. ചിലർക്ക് അവർ പറയുന്നത് മാത്രമെ ഞാൻ ചെയ്യാവു എന്ന പ്രകൃതമാണ്. 
 
ഇത്രയൊക്കെ നീ വളർന്നാൽ മതി. ഈ സമയത്ത് ഇത്രത്തോളം വളർച്ച മതി ഇതിന് മുകളിൽ പോകേണ്ടതില്ല എന്നൊക്കെയുള്ള ഐഡിയോളജി എന്റെ കാര്യത്തിൽ ഒരുപാട് പേർക്കുണ്ട്. ഞങ്ങൾ പറയുന്നതെ അവൻ കേൾക്കൂ... എന്നൊക്കെ പലരും പുറത്ത് പറഞ്ഞ് നടക്കുന്നുമുണ്ട് എന്നൊരിക്കൽ ശിവ തന്നെ പറഞ്ഞിരുന്നു. താൻ ഇങ്ങനെ ഒതുങ്ങി പോകുന്നതുകൊണ്ട് തന്റെ മേൽ നിരവധി ആരോപണങ്ങൾ വരുന്നുണ്ട് എന്നും അന്ന് ശിവ ചൂണ്ടിക്കാട്ടിയിരുന്നു.
 
നടന്റെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ സൂര്യയുടെയും കാർത്തിയുടെയും നേരെയാണ് ആരാധകർ വിരൽ ചൂണ്ടുന്നത്. ​സ്റ്റുഡിയോ ​ഗ്രീൻ എന്ന പ്രൊഡക്ഷൻ കമ്പ‌നി ഉടമയും നടൻ സൂര്യയുടെ ബന്ധുവായ കെ.ഇ ജ്ഞാനവേൽ രാജയുമായി ഒരിടയ്ക്ക് ശിവകാർത്തികേയന് ചില അസ്വാരസ്വങ്ങളുണ്ടായിരുന്നു. അതിനാൽ ശിവയുടെ കരിയർ തകർക്കാൻ സൂര്യയുടെ കുടുംബം ശ്രമിച്ചിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ധനുഷും ശിവകാർത്തികേയന്റെ വളർച്ച തടയാൻ ശ്രമിച്ചിരുന്നതായും കമന്റുകളുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമ പൃഥ്വിരാജിന് മുൻപും ശേഷവും എന്നറിയപ്പെടുന്ന കാലം വരും: മണിക്കുട്ടൻ