Webdunia - Bharat's app for daily news and videos

Install App

'ജ്യോതികയാണ് ശരി, മതമല്ല മനുഷ്യത്വമാണ് വലുത്'; കട്ട സപ്പോർട്ടുമായി സൂര്യ

അനു മുരളി
ബുധന്‍, 29 ഏപ്രില്‍ 2020 (15:25 IST)
വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ജ്യോതികയുടെ മിക്ക സിനിമകളും നിർമിച്ചത് സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ റ്റുഡി എന്റര്‍ടൈന്‍മെന്‍സാണ്. പുതിയ സിനിമയായ പൊന്മകള്‍ വന്താല്‍ നിര്‍മ്മിക്കുന്നതും സൂര്യയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വന്‍വിവാദമാണ് അരങ്ങേറിയത്. ചിത്രം തിയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതോടെ സൂര്യയുടെ സിനിമകള്‍ ഇനി തിയേറ്ററിൽ കാണിക്കില്ലെന്ന ഭീഷണിയുമായി തിയേറ്ററുടമകളുടെ സംഘടന എത്തിയിരുന്നു. അടുത്തിടെ ജ്യോതിക നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ഇപ്പോഴിതാ, എല്ലാത്തിനും മറുപടി നൽകുകയാണ് സൂര്യ. ട്വിറ്ററിലൂടെയായിരുന്നു താരം അഭിപ്രായം പങ്കുവെച്ചത്.
 
'ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല' എന്നാണ് സൂര്യയുടെ കുറിപ്പിന്റെ ആമുഖം. കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്‍റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്നും അതിനു നമ്മൾ ശ്രദ്ധ നൽകണമെന്നും ജ്യോതിക പറഞ്ഞിരുന്നു.
 
എന്നാൽ, ഈ വാക്കുകളെ വലിയ ഒരു ക്രിമിനൽ കുറ്റമെന്ന രീതിയിലാണ് പലരും അവതരിപ്പിക്കുന്നത്. ജ്യോതികയുടെ വാക്കുകൾ ഇക്കൂട്ടർക്ക് മനസിലാകാത്തത് എന്തുകൊണ്ടാണെന്നോ?വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കള്‍ നേരത്തേ പറഞ്ഞ ആശയം തന്നെയാനിത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമന്നില്ലെന്നും സൂര്യയുടെ കുറിപ്പില്‍ പറയുന്നു.
 
എന്നാല്‍ ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരില്‍ എല്ലാ മതത്തിലുമുള്ളവര്‍ ഉണ്ട്. ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്‍റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികയ്ക്ക് നേരെ വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നടന്നപ്പോഴും കൂടെ നിന്ന് പിന്തുണച്ച ഏവർക്കും നന്ദി അറിയിക്കാനും താരം മറന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments