പ്രമുഖ ഹിന്ദി ചലച്ചിത്രതാരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം.
വന്‍കുടലിലെ അണുബാധയാണ് മരണകാരണം. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇർഫാൻ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം അദ്ദേഹം ഈ സാഹചര്യവുമായി നിരന്തരം പോരാട്ടത്തിലായിരുന്നു.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇര്‍ഫാന്‍ ഖാന്‍റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇര്‍ഫാന് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചികിത്‌സയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാലാണ് ഇര്‍ഫാന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
അസുഖം കാരണം ഏറ്റവും പുതിയ റിലീസ് ആയ അംഗ്രേസി മീഡിയത്തിന്‍റെ പ്രമോഷന്‍ ചടങ്ങുകളിലും ഇര്‍ഫാന്‍ പങ്കെടുത്തിരുന്നില്ല.