Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കലും നിങ്ങൾക്കത് അറിയാൻ കഴിയില്ല, ആലോചന തുടർന്നോളൂ; കങ്കണ - ഋത്വിക് വിവാദത്തിന് സുസൈന്റെ മറുപടി

കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡിനെ തീപിടിപ്പിക്കുന്നതാണ് കങ്കണ റണാവത്ത് - ഋത്വിക് റോഷന്‍ പ്രണയവിവാദം. തങ്ങള്‍ പ്രണയത്തിലാണെന്ന് കങ്കണയും അല്ലെന്ന് ഋത്വികും ആവർത്തിക്കുന്നു. ഇതിനിടയിൽ എല്ലാവരുടേയും മനസ്സ

സുസൈൻ ഖാൻ
, ചൊവ്വ, 26 ഏപ്രില്‍ 2016 (15:23 IST)
കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡിനെ തീപിടിപ്പിക്കുന്നതാണ് കങ്കണ റണാവത്ത് - ഋത്വിക് റോഷന്‍ പ്രണയവിവാദം. തങ്ങള്‍ പ്രണയത്തിലാണെന്ന് കങ്കണയും അല്ലെന്ന് ഋത്വികും ആവർത്തിക്കുന്നു. ഇതിനിടയിൽ എല്ലാവരുടേയും മനസ്സിൽ ഉദിച്ച ഒരു ചോദ്യമുണ്ട്. ഈ വാർത്തകൾ കേൾക്കുമ്പോൾ ഋത്വികിന്റെ മുൻഭാര്യ സുസൈൻ ഖാന്റെ മനസ്സിൽ എന്തായിരിക്കുമെന്ന്.   
 
എന്നാൽ ഇനി അധികം ആലോചിച്ച് തലപുകയ്ക്കണ്ട. സുസൈന്റെ മനസ്സിൽ എന്താണെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയില്ല എന്ന് താരം തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ''നിങ്ങൾക്ക് അറിയണോ? ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന്? ക്ഷമിക്കുക, നിങ്ങൾക്കത് ഒരിക്കലും അറിയാൻ കഴിയില്ല, അതുകൊണ്ട് ഊഹാപോഹങ്ങ‌ൾ തുടർന്നോളൂ'' എന്നായിരുന്നു സുസൈന്റെ ട്വീറ്റ്.
 
ചൂടു പിടിച്ച കങ്കണ - ഋത്വിക് ബന്ധത്തിനിടയിൽ പ്രമുഖ പത്രത്തിൽ വന്ന ലേഖനത്തിന് മറുപടിയെന്നോണമാണ് സുസൈന്റെ ട്വീറ്റ്. പ്രണയത്തിലായിരുന്ന ഇരുവരും വേർപിരിഞ്ഞതിനുശേഷം പരസ്യമായി കുറ്റപ്പെടുത്തലുകളും വാക്പോരും നടത്തിയതാണ് പ്രശ്നങ്ങ‌ൾ രൂക്ഷമായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടിമുഴക്കം പോലെ ‘കബാലി’ വരുന്നു; രജനികാന്തിന് തുല്യം അദ്ദേഹം മാത്രമെന്ന് രാധിക ആപ്‌തെ