അയ്യേ, ഇങ്ങനെയാണോ ഉമ്മ വെക്കാന്‍ വരുന്നത്? - ഷാനുവിനോട് സ്വാസിക !

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (16:20 IST)
സീരിയലിലും സിനിമയിലുമൊക്കെ സജീവമായി നിൽക്കുന്ന നടിയാണ് സ്വാസിക. ഫ്ലവേഴ്സിലെ സീത എന്ന സീരയലിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവർന്ന ജോഡിയാണ് സ്വാസികയും ഷാനുവും. സീരിയൽ പെട്ടന്ന് വമ്പൻ ഹൈപ്പിലേക്ക് പോവുകയും ലൈവ് കല്യാണ എപ്പിസോഡ് വന്നതോടും കൂടെയാണ് സീത എന്നും വാർത്തയായി മാറിയത്. 
 
സീത - രാമൻ ബന്ധത്തിൽ നിന്നും സീത-ഇന്ദ്രന്‍ റൊമാന്റിക് ട്രാക്കിലേക്ക് മാറുകയും വില്ലന്‍ നായകനായി മാറുകയും ചെയ്തതോടെ ആരാധകർ സീരിയലിനെ എറ്റെടുക്കുകയായിരുന്നു. മലയാളം സീരിയലുകളിൽ പൊതുവെ അങ്ങനെ റൊമാന്റിക് രംഗങ്ങള്‍ കാണിക്കാറില്ല. കൂടുതലും പകയും മറ്റ് ബന്ധങ്ങളുമൊക്കെയായിട്ടായിരിക്കും കഥയുടെ പോക്ക്. അവിടെയാണ് സീത വ്യത്യസ്തമായത്. 
 
ഷാനുവുമായി നല്ല സൗഹൃദത്തിലായിരുന്നതിനാല്‍ റൊമാന്റിക് ട്രാക് വന്നപ്പോള്‍ അത് ഈസിയായി ചെയ്യാന്‍ പറ്റിയെന്നും സ്വാസിക പറയുന്നു. ഷാനുവുമായുള്ള കെമിസ്ട്രിയാണ് റൊമാന്റിക് രംഗങ്ങളില്‍ സഹായകമായത്. നല്ലൊരു കംഫര്‍ട്ട് സോണുണ്ടാക്കിയെടുത്തിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സജഷന്‍സൊക്കെ കൊടുക്കാറുണ്ട്. എന്ത് വേണമെങ്കിലും ഷാനുവിനോട് പറയാം, എങ്ങനെ എടുക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലായിരുന്നു. ചില സീനുകൾ എടുക്കാൻ സമയമാകുമ്പോൾ ഇങ്ങനയൊക്കെയാണോ ഉമ്മ വെക്കാന്‍ വരുന്നത്, എന്നൊക്കെ പറഞ്ഞ് താന്‍ ഷാനുവിനെ കളിയാക്കാറൊക്കെയുണ്ടായിരുന്നുവെന്ന് സ്വാസിക പറയുന്നു. വമ്പൻ ഹിറ്റായി മാറിയ സീരിയൽ ഈ അടുത്തിടെയ്ക്കാണ് അവസാനിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments