Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളില്ല. സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളുമായി ധനമന്ത്രി

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളില്ല. സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളുമായി ധനമന്ത്രി
, വെള്ളി, 23 ഓഗസ്റ്റ് 2019 (18:32 IST)
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളില്ല എന്ന ധനമന്ത്രി നിർമ്മല സീതാരാമൻ. അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക രജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ഉലച്ചിലുകൾ നേരിടുന്നുണ്ട് എങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട സ്ഥിതിയിലാണെന്ന് നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ വ്യകതമാക്കി. 
 
സാമ്പത്തിക മേഖലയിൽ വരുത്തിയ മറ്റങ്ങളെ കുറിച്ചാണ് ധനമന്ത്രി വാർത്താ സമ്മേളനത്തിൽ വിവരിച്ചത്. അതി സമ്പന്നർക്ക് വരുമാന നികുതിക്ക് പുറമേ എർപ്പെടുത്തിയ പ്രത്യേക സുപർ റിച്ച് ടാക്സിൽനിനും ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി എന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്.
 
രണ്ട് കോടി മുതൽ അഞ്ച് കോടി വരെ വാർഷിക വരുമാമുള്ളവർക്ക് മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് ഏഴ് ശതമാനവും അധിക നികുതി നൽകണം എന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യപിച്ചിരുന്നു. ഇതോടെ ഫോറിൻ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ ആളുകൾ ‌പിൻവലിക്കാൻ തുടങ്ങിയതാണ് തീരുമനത്തിൽ മാറ്റം വരുത്താൻ കാരണം.
 
ഓഹരി അടക്കമുള്ള വലിയ തീരുമാനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തില്ല ചെറുകിട വ്യവസായങ്ങളിൽ ജിഎസ്‌ടി റിഫണ്ടിംഗ് അതിവേഗത്തിലാക്കും, ജിഎസ്‌ടി റിട്ടേൺ കൂടുതൽ ലളിതമാക്കും, ഭവന വായപകൾ ഉൾപടെയുള്ള വായ്പല്ല്ക്ക് പലിശ ഇളവ് നൽകും. വായ്പകളുടെ തുറ്റർ നടപടികൾ ഓൺലൈൻ വഴി പരിശോധിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കും എന്നിവയാണ് ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ. ജിഎസ്‌ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞായറാഴ്ച പ്രത്യേക യോഗം ചേരുമെന്നും ധനമന്ത്രി വ്യാക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപകന്‍ പീഡിപ്പിച്ചു; പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി; ആത്മഹത്യാ ശ്രമവുമായി അമ്മ