Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്കോ സ്വാസികയ്‌ക്കോ അപ്പോള്‍ വികാരമൊന്നും തോന്നിയിട്ടില്ല, കാണുന്നവര്‍ക്ക് മാത്രമാണ് പ്രശ്‌നം: അലന്‍സിയര്‍

താനും സ്വാസികയും ഒന്നിച്ചുള്ള ചൂടന്‍ രംഗത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് അലന്‍സിയര്‍ ഇപ്പോള്‍

Swasika Chathuram A Film Scenes
, തിങ്കള്‍, 7 നവം‌ബര്‍ 2022 (12:13 IST)
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചത്. സ്വാസികയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. 
 
താനും സ്വാസികയും ഒന്നിച്ചുള്ള ചൂടന്‍ രംഗത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് അലന്‍സിയര്‍ ഇപ്പോള്‍. തങ്ങള്‍ രണ്ട് പേരും കട്ടിലില്‍ കിടക്കുന്ന രംഗത്തെ കുറിച്ചാണ് അലന്‍സിയര്‍ വെളിപ്പെടുത്തിയത്. ആ സമയത്ത് തങ്ങള്‍ക്ക് പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയിട്ടില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. 
 
' ഞങ്ങളുടെ ശരീരങ്ങള്‍ ഒരുമിച്ച് കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ സ്വാസികയ്‌ക്കോ ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉണ്ടായിരുന്നില്ല. കാണുന്നവര്‍ക്ക് മാത്രമാണ് ഈ വികാരവും പ്രശ്‌നവും തോന്നുന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള വികാരങ്ങളും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാന്ത്രികത എന്ന് പറയുന്നത്. വേറെ ഒരു കഥാപാത്രമായി മാറുക എന്നതാണ് ആര്‍ട്ടിന്റെ മാന്ത്രികത. ഇത് ഞങ്ങളുടെ പ്രൊഫഷന്‍ ആണല്ലോ. അവിടെ സ്വാസികയും അലന്‍സിയറും ഇല്ല. ഞങ്ങള്‍ വേറൊരു രൂപത്തിലേക്ക് മാറുകയാണ്. ആ രൂപത്തിന്റെ ഭാവങ്ങളും ചേഷ്ടകളും മാത്രമാണ് അവിടെ അഭിനയിക്കുന്നത്,' അലന്‍സിയര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തല്ലുകേസിലെ ചന്ദ്രിക ഇനി വിനീത് ശ്രീനിവാസന്റെ കുറുക്കനില്‍, ചിത്രീകരണ തിരക്കില്‍ നടി അഞ്ജലി