Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കഥ കേട്ടതും മമ്മൂട്ടി പറഞ്ഞു 'ഓകേ'!

മെഗാസ്റ്റാർ ഓകേ പറഞ്ഞു, ആരാധകർ കാണാൻ ആഗ്രഹിച്ച മമ്മൂട്ടി ഇതല്ലേ?

മമ്മൂട്ടി
, ശനി, 11 ഫെബ്രുവരി 2017 (09:32 IST)
തിരക്കഥ കേട്ടയുടൻ മമ്മൂട്ടി ഓകെ പറഞ്ഞ സിനിമകൾ ഒരുപാടുണ്ട്. അതിൽ ഒന്നാണ് ശ്യാംധർ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
 
ചിത്രത്തിൽ അധ്യാപകരെ പരിശീലിപ്പിക്കുന്ന ആളായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രമാണിതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. ജോലിയുടെ ഭാഗമായി എറണാകുളത്തെത്തുന്ന അയാളുടെ അധ്യാപന ജീവിതവും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
 
ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് തന്റെ ചിത്രത്തിലേതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് മോഹന്‍ലാലിന് വേണ്ടി കാത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?