Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിൽ ഐറ്റം സോങ് ചെയ്യാൻ എനിക്ക് ക്ഷണം ലഭിച്ചിരുന്നു പക്ഷേ..., വെളിപ്പെടുത്തലുമായി തപ്‌സി പന്നു !

ബോളിവുഡിൽ ഐറ്റം സോങ് ചെയ്യാൻ എനിക്ക് ക്ഷണം ലഭിച്ചിരുന്നു പക്ഷേ..., വെളിപ്പെടുത്തലുമായി തപ്‌സി പന്നു !
, തിങ്കള്‍, 4 നവം‌ബര്‍ 2019 (18:33 IST)
സിനിമയിൽ തനിക്ക് ചെയ്യാൻ താൽപര്യമില്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ തപ്‌സി പന്നു. മികച്ച പ്രകടനമാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ എല്ലാം തപ്‌സി കാഴ്ച വച്ചിരിക്കുന്നത്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും അതിൽ വലിയ പങ്കവവിച്ചിട്ടുണ്ട് എന്ന് ത‌പ്‌സി പറയുന്നു. 
 
സെക്സ് കോമഡി ചിത്രങ്ങൾ താൻ ഒരിക്കലും ചെയ്യില്ല എന്നാണ് തപ്സി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സിനിമകൾ സ്ത്രീകളെ അപമനിച്ച് ചിരി സൃഷ്ടിക്കുന്ന സിനിമകളാണ്. സ്ത്രീകളെ അപമാനിച്ച് പണമോ പ്രശസ്തിയോ ഉണ്ടാക്കുന്നതിൽ എനിക്ക് താൽപര്യമില്ല. ഞാൻ കണ്ടിട്ടുള്ള സെക്സ് കോമഡി ചിത്രങ്ങളെല്ലാം ഒരു കാര്യം ഉദ്ദേശിക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നതാണ്.
 
ഒരു പ്രശസ്ത ബോളിവുഡ് സിനിമയിൽ ഐറ്റം നമ്പർ ചെയ്യുന്നതിന് എനിക്ക് ക്ഷണം വന്നിരുന്നു. എന്നാൽ ഞാനത് നിരസിച്ചു. ഞാൻ നായികയാവുന്ന ചിത്രങ്ങളിൽ അത്തരം ഒരു നൃത്തരംഗം അത്യാവശ്യമാണെങ്കിൽ ചെയ്യുന്നതിൽ മടിയില്ല. എന്നാൽ നൃത്തരംഗത്തിൽ മാത്രമായി ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിനോട് താൽപര്യമില്ല എന്ന് തപ്‌സി പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചെയ്‌ത റോള്‍ ചെയ്യാന്‍ അജയ് ദേവ്‌ഗണിനു കഴിയുമോ? അങ്ങനെയൊരു പരീക്ഷണം നടത്തിയാല്‍ സംഭവിക്കുന്നത് ഇതാണ് !