Webdunia - Bharat's app for daily news and videos

Install App

ഞാൻ കാരണം അങ്ങനെ കങ്കണക്ക് മൈലേജ് ലഭിക്കേണ്ട: തുറന്നടിച്ച് തപ്‌സി പന്നു !

Webdunia
ചൊവ്വ, 23 ജൂലൈ 2019 (13:02 IST)
കങ്കണ റണാവത്തിന്റെ സഹോദരിയും മാനേജറുമായ രംഗോലി ചന്ദേൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ തപ്സി പന്നു. കങ്കണയും തപ്സി പന്നുവും ഒരുമിച്ചഭിനയിച്ച ജെഡ്‌മെന്റൽ ഹെ ക്യാ എന്ന ചിത്രത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടായത്.
 
സിനിമയെ കുറിച്ച് തപ്സി പങ്കുവച്ച ട്വീറ്റിൽ കങ്കണയുടെ പ്രകടനത്തെ കുറിച്ച് പരാമർശിക്കുന്നില്ല എന്നതാണ് രംഗോലിയെ ചൊടിപ്പിച്ചത്. തപ്സിയെപ്പോലെ സ്വജന പക്ഷപാതമുള്ള ബോളിവുഡ് താരങ്ങൾ കങ്കണയെ മാനിക്കില്ലെന്നും ചുരുണ്ട മുടി വളർത്തി തപ്സി കങ്കണയെ അനുകരിക്കാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു രംഗോലിയുടെ വിമർശനം.
 
സ്വജന പക്ഷപാതം എന്ന് പറഞ്ഞ് എന്നെ വിമർശിക്കാൻ കങ്കണക്ക് ആവില്ല. ഞാനും ഏറെ കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. സിനിമയിലെ എന്റെ സുഹൃത്തുക്കൾ ഒരുപാട് പേർ അവർക്ക് മറുപടിയുമായി വന്നതാണ് ആവരെ ഞാൻ എതിർത്തു, ഞാൻ കാരണം കങ്കണക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ട. .
 
ചുരുണ്ട് മുടി വളർത്തി ഞാൻ കങ്കണയെ അനുകരിക്കുകയാണ് എന്നാണ് രംഗോലിയുടെ മറ്റൊരു ആരോപണം. ചുരുണ്ട് മുടിക്കെന്താ പകർപ്പവകാശം വല്ലതുമുണ്ടോ ? ഞാൻ ജനിച്ചത് ഇങ്ങനെയണ് തപ്സി പറഞ്ഞു. ആ സഹോദരിമാരോട് തർക്കിക്കാൻ താനില്ലെന്നും തന്റെയും അവരുടെയും ഭാഷകൾ തമ്മിൽ ചേർന്നുപോകില്ലെന്നും തപ്സി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments