തന്റെ പിറന്നാൾ ദിനത്തിൽ തടവുപുള്ളികളെ മോചിപ്പിച്ച് വ്യത്യസ്ഥനായിരിക്കുകയാണ് മോട്ടിലാൽ യാദവ് എന്ന വ്യാവസായി. പിറന്നാൾ ദിനത്തിൽ ആഗ്ര ജില്ലാ ജെയിലിൽ 35,000രൂപ കെട്ടിവച്ച് 17 തടവുകാരെ മോട്ടിലാൽ മോചിപ്പിക്കുകയായിരുന്നു. ശിക്ഷ തീർന്നിട്ടും പിഴ തുത അടക്കാൻ സാധിക്കാത്തതിനാൽ ജയിലിൽ കഴിയേണ്ടി വന്ന 17 തടവുകാരെയാണ് മോട്ടിലാൽ മോചിപ്പിച്ചത്.
73ആം പിറന്നാൾ ദിനത്തിലാണ് ഇത്തരം ഒരു പ്രവർത്തിയുമായി മോട്ടിലാൽ രംഗത്തെത്തിയത്. അഭിഭാഷകനായ തന്റെ മകനിൽനിന്നുമാണ് ശിക്ഷ തീർന്നിട്ടും പിഴ അടക്കാൻ കഴിയാത്തതിനാൽ നിരവധി പേർക്ക് ജയിലിൽനിന്നും പുറത്തിറങ്ങാനുകിന്നില്ല എന്ന് അറിഞ്ഞത്. ഇതോടെ പണം അടച്ച് ഇവരെ ജയിലിൽനിന്നും മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് വ്യവസായി പറയുന്നു.
താൻ പിറന്നാൾ സമ്മാനമായി കെട്ടിവച്ച പണം കാരണം ജയിൽ മോചിതരായവർ ഇനി കുറ്റകൃത്യങ്ങളി ഏർപ്പെടില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മോട്ടിലാൽ യാദവ് പറഞ്ഞു. വ്യവസായിയുടെ പ്രവർത്തിയെ ജില്ലാ ജെയിൽ സൂപ്രണ്ട് ശശികാന്ത് മിശ്ര അഭിനന്ദിച്ചു.