Webdunia - Bharat's app for daily news and videos

Install App

"സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല, സിനിമയേക്കാൾ പ്രാധാന്യം കുടുംബത്തിന്": നമിത പ്രമോദ്

ജീവിതത്തിൽ സിനിമയേക്കാൾ പ്രാധാന്യം കുടുംബത്തിനാണെന്ന് നമിത പ്രമോദ്

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (17:27 IST)
ജീവിതത്തിൽ സിനിമയേക്കാൾ പ്രാധാന്യം കുടുംബത്തിനാണെന്ന് നമിത പ്രമോദ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായിരുന്ന താരമാണ് നമിത. സീരിയലുകളിലൂടെ സിനിമയിലെത്തിയ താരം വളരെ പെട്ടെന്നുതന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു.
 
"വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയതിനാൽ എന്റെ സുഹൃത്തുക്കൾ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് നഷ്ടമായി. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണം എന്ന് തോന്നി. ഒരു ജീവിതമല്ലേയുള്ളൂ. എന്തെങ്കിലും ചെയ്യണം എന്നൊക്കെയായി. പിന്നീട് പർദ്ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണു മാത്രമേ പുറത്ത് കാണുകയുള്ളൂ.
 
സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവച്ച് ജീവിക്കണം. അവാസാന ഘട്ടത്തിൽ നമുക്ക് കുടുംബം മാത്രമേ ഉണ്ടാകൂ. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെയും ഇഷ്ടം. ഞാന്‍ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഞാൻ കുടുംബത്തിന് വളരെയധികം പ്രധാന്യം നൽകുന്നു. ഒരു കുടുംബത്തിന്റ അടിത്തറ അമ്മയാണ്. ഇത് എന്റെ മാത്രം അഭിപ്രായമാണ്'' - കപ്പ ടിവിയിലെ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments