Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേപ്പ് ചെയ്ത 3 പേരുടെ ജീവനെടുത്ത് വാസുകി, കാമുകന്‍റെ ലിംഗം ഛേദിച്ച് ടെസ!

മലയാളത്തിലെ കരുത്തുറ്റ 5 സ്ത്രീ കഥാപാത്രങ്ങളിലൂടെ..

റേപ്പ് ചെയ്ത 3 പേരുടെ ജീവനെടുത്ത് വാസുകി, കാമുകന്‍റെ ലിംഗം ഛേദിച്ച് ടെസ!
, വ്യാഴം, 24 മെയ് 2018 (15:02 IST)
മലയാള സിനിമ പിറവിയെടുത്ത് വർഷങ്ങൾ പിന്നിടുമ്പോൾ നേട്ടങ്ങൾ ഒട്ടേറെയാണ്. പ്രധാനപ്പെട്ടതെന്നും പറയാൻ സ്‌ത്രീകൾ തീരശിലയ്ക്ക് അപ്പുറവും ഇപ്പുറവും കൈഎത്തിപിടിച്ചിരിക്കുന്നു എന്നതുതന്നെയാണ്. പണ്ടുകാലങ്ങളിൽ ചില കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിക്കൂടിയർ ഇപ്പോൾ അഭിനയത്തിലും സംവിധാനത്തിലും ഉൾപ്പെടെ സിനിമയിൽ ഒട്ടേറെ മേഖലകൾ കീഴടക്കിയിരിക്കുന്നു. കഥാപാത്രങ്ങളായി മിനീസ്‌ക്രീനിൽ തിളങ്ങി നിന്നവർ ഒട്ടേറെയാണ്. സ്‌ത്രീ കഥാപാത്രങ്ങളെന്നു പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന ചില സ്‌ത്രീ കഥാപാത്രങ്ങളിലേക്ക്...
 
 
 
1. ടെസ്സ: 22 ഫീമെയിൽ കോട്ടയം
 
webdunia
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 22 ഫീമെയിൽ കോട്ടയത്തിലെ ടെസ്സ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് റീമ കല്ലിങ്കൽ ആയിരുന്നു. പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കുന്ന ടെസ്സയുടെ കഥ മലയാളികളുടെ മനസ്സിൽ എന്നും മായാതെ കിടക്കും. പ്രതിസന്ധികളിൽ പതറാതെ അതിനെതിരെ പോരാടുകയായിരുന്നു ഈ കോട്ടയംകാരിയായ നഴ്‌സ്. മലയാള സിനിമയിൽ മാറ്റത്തിന്റെ തുടക്കംകുറിച്ച സിനിമയാണിതെന്നും പറയാം. 
 
2. വാസുകി: പുതിയ നിയമം
 
webdunia
കുടുംബ ചിത്രമായ പുതിയ നിയമത്തിലെ കേന്ദ്രകഥാപാത്രമായ വാസുകിയെ അവതരിപ്പിച്ചത് നയൻ താര ആയിരുന്നു. തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളിൽ പതറിയെങ്കിലും പിന്നീടുണ്ടായ തിരിച്ചറിവിൽ പ്രതികാരം ചെയ്യുന്നതാണ് സിനിമയുടെ സാരാംശം. കൂടുതൽ സർപ്രൈസുകൾ നിറഞ്ഞ സിനിമയുടെ സംവിധാനം എ കെ സാജൻ ആണ്.
 
3. നിരുപമ രാജീവ്: ഹൗ ഓൾഡ് ആർ യു
 
webdunia
നാട്ടിൻപുറത്തുകാരിയായ നിരുപമയുടെ വേഷം കൈകാര്യം ചെയ്യുന്നത് മഞ്ജുവാര്യരാണ്. ഏറെ നാളുകൾ സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജുവിന്റെ തിരിച്ചുവരമായിരുന്നു ഹൗ ഓൾഡ് ആർ യു ചിത്രം. ഭർത്താവിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാറില്ലെങ്കിലും നിരുപമയ്‌ക്ക് പ്രചോദനമായത് മകളാണ്. ഗവൺമെന്റ് ഓഫീസിൽ ക്ലാർക്കായാണ് നിരുപമ ജോലിചെയ്യുന്നത്. എല്ലാ ഘട്ടങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ പിടിച്ചുനിൽക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ സാരാംശം.
 
4. രോഹിണി പ്രണബ്: തിര
 
webdunia
പണ്ടുകാലത്ത് ഏറെ മികച്ച കഥാപാത്രങ്ങൾ ചെയ്‌ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്നു ശോഭന. ഒരു ചെറിയ ഇടവേളയ്‌‌ക്ക് ശേഷമാണ് ശക്തമായ കഥാപാത്രമായ രോഹിണിയിലൂടെ ശോഭന തിരിച്ചുവരുന്നത്. കാർഡിയാക് സർജനും സോഷ്യൽ വർക്കറുമായാണ് ചിത്രത്തിൽ നിരുപമ പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടികളെ തട്ടി കൊണ്ട് പോയി അവരെ ഉന്നതർക്ക് കഴ്ച്ചവക്കുകയും അവരുടെ കാമ ഭ്രാന്തുകൾക്ക് വിധേയരാക്കുകയും ചെയ്യുന്ന ഒരു പറ്റം ഉന്നത കുറ്റവാളികൾക്കെതിരെ പോരാടുന്ന വേഷമാണ് ഇതിലെ രോഹിണി പ്രണബിനുള്ളത്.
 
5. സേതുലക്ഷ്‌മി- 5 സുന്ദരികൾ
 
webdunia
5 ഷോർട്ട് ഫിലിമുകൾ കൂട്ടിച്ചേർത്തുള്ള ചിത്രമാണ് 5 സുന്ദരികൾ. 5 സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഷോർട്ട്ഫിലിമുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം കണ്ട ആർക്കും മറക്കാൻ കഴിയാത്ത മുഖമായിരിക്കും സേതുലക്ഷ്‌മിയുടേത്. ബാലനടിയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അനിഖയാണ് ചിത്രത്തിൽ സേതുലക്ഷ്‌മിയായി അഭിനയിക്കുന്നത്. സേതുലക്ഷ്‌മിയുടെയും കാമ ഭ്രാന്ത് പിടിച്ച ഒരു ഫോട്ടോഗ്രാഫറുടെയും കഥയാണ് ഇതിന്റെ പ്രമേയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ മരുന്ന് തിരിച്ചടിയോ?; ‘റിബ വൈറിന്‍’ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്