Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരുന്ധതിയേയും പിന്നിലാക്കും ഭാഗമതി - പ്രണയവും പ്രതികാരവുമായി അനുഷ്ക

അന്ന് അരുന്ധതി, ഇന്ന് ഭാഗമതി - ഇത് അനുഷ്കയ്ക്ക് മാത്രം സാധിക്കുന്നത്

അരുന്ധതിയേയും പിന്നിലാക്കും ഭാഗമതി - പ്രണയവും പ്രതികാരവുമായി അനുഷ്ക
, തിങ്കള്‍, 8 ജനുവരി 2018 (15:18 IST)
അരുദ്ധതിയ്ക്കും, രുദ്രമാദേവിയ്ക്കും, ദേവസേനയ്ക്കും ശേഷം മറ്റൊരു സ്ത്രീപോരാളിയുടെ കഥയുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. അനുഷക് നായികയാകുന്ന ഭാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. 
 
ഉണ്ണി മുകുന്ദൻ, ആശാ ശരത്, ജയറാം തുടങ്ങി മലയാളി താരങ്ങളും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ഭാഗമതിയെന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോകാണ്. നേരത്തേ ഭയം ജനിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
സ്വന്തം കൈയിലേക്ക് ആണി അടിക്കുന്ന ഭീതിജനകമായ രംഗം ഉൾപ്പെട്ട ടീസറും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ജനതാ ഗാരേജ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടെയാണ് ഭാഗമതി. ചിത്രം അടുത്ത വര്‍ഷം തിയറ്ററിലേക്ക് എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രത്തിന്‍റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്‍ണന്‍ വിക്രം കൊണ്ടുപോയി!