Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊമാന്റിക് ത്രില്ലര്‍ 'താള്‍' ഡിസംബര്‍ എട്ടിന്, പ്രതീക്ഷയോടെ മലയാള സിനിമ പ്രേമികള്‍

Thaal  Anson Paul Rahul Madhav Renji Panicker Aju Varghese

കെ ആര്‍ അനൂപ്

, ചൊവ്വ, 28 നവം‌ബര്‍ 2023 (12:08 IST)
ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും അത്തരം ഒരു സിനിമ വരുകയാണ്. ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താള്‍ ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലേക്ക് എത്തുന്നു.രണ്ടു കാലഘട്ടങ്ങളിലെ ഒരു കോളേജിലെ വിശ്വാ, മിത്രന്‍ എന്നിവരുടെ കഥയാണ് സിനിമ പറയുന്നത്.
റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കോളേജിലെ രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. 
രാജാ സാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോ. ജി കിഷോര്‍ ആണ്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ നിശ്ചയം കഴിഞ്ഞു, കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുരഭി സന്തോഷ്