Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദളപതി 68'ടൈറ്റിൽ ചോർന്നു ? വിജയ് സിനിമയ്ക്കായി നിർമ്മാതാക്കൾ കണ്ടെത്തിയ പേര് ഇതാണ് !

thalapathi 68 title leaked Vijay's

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (10:39 IST)
'ദളപതി 68'ചിത്രീകരണത്തിലാണ് വിജയ്.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ടൈം ട്രാവൽ സിനിമ ആണെന്നാണ് കേൾക്കുന്നത്. സിനിമയുടെ ടൈറ്റിൽ എപ്പോൾ വരും എന്നതിനെ കുറിച്ചുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
 
 ഏറ്റവും പുതിയ വിവരം അനുസരിച്ച് വെങ്കട് പ്രഭു നാല് ടൈറ്റിലുകൾ വിജയിക്ക് മുന്നിൽ എത്തിച്ചു. അതിൽ നിന്ന് ഒരെണ്ണം നടൻ സെലക്ട് ചെയ്യും.ജനുവരി ആദ്യം 'ദളപതി 68' ടൈറ്റിൽ പുറത്തുവരും. മാസ് ചിത്രങ്ങൾക്ക് പറ്റുന്ന ടൈറ്റലുകളാണ് സംവിധായകൻ നൽകിയിരിക്കുന്നത് എന്നാണ് വിവരം. അതിലൊരു ടൈറ്റിൽ ചോർന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 
 
 ബോസ് എന്നാണ് വെങ്കട് പ്രഭു വിജയിക്ക് മുന്നിൽ നൽകിയ ടൈറ്റിലുകളിൽ ഒന്ന്. എന്നാൽ ഇത് വിജയിന് ഇഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മലയാള സിനിമയുടെ വലിയ ആരാധകനായി'; ജയസൂര്യയുടെ അഭിനയമികവിനെ പ്രശംസിച്ച് ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍