Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay Trisha Viral Photo: തൃഷയുടെ 'ഇസി'യെ വാരിപ്പുണർന്ന് വിജയ്; തൃഷയെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ!

അവർ കാത്തിരുന്നത് തൃഷയുടെ പോസ്റ്റ് ആയിരുന്നു. ഒടുവിൽ ഏറെ താമസിച്ച് അതുമെത്തി.

Thalapathy Vijay

നിഹാരിക കെ.എസ്

, തിങ്കള്‍, 23 ജൂണ്‍ 2025 (10:35 IST)
കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ചത്. ആരാധകർ മാത്രമല്ല മലയാള താരങ്ങൾ മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. യുവ താരങ്ങൾ മുതൽ തലമൂത്ത താരങ്ങൾ വരെ ദളപതിക്ക് ബെർത്ത് ‍‍ഡെ വിഷുമായി എത്തിയിരുന്നുവെങ്കിലും ആരാധകരും പ്രേക്ഷകരും തൃപ്തരായിരുന്നില്ല. അവർ കാത്തിരുന്നത് തൃഷയുടെ പോസ്റ്റ് ആയിരുന്നു. ഒടുവിൽ ഏറെ താമസിച്ച് അതുമെത്തി. 
 
'ഹാപ്പി ബർത്ത്‍ഡേ ബെസ്റ്റസ്റ്റ്' എന്നാണ് തൃഷ പിറന്നാൾ ആശംസയായി ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. തൃഷയുടെ പെറ്റ് ഡോഗ് ഇസ്സിയെ എടുത്തുകൊണ്ട് വിജയ് ഇരിക്കുന്ന ഫോട്ടോയാണ് തൃഷ പങ്കുവെച്ചത്. വിജയ്ക്ക് സമീപത്ത് തൃഷയുമുണ്ട്. ഫെബ്രുവരി 2-ന് ആണ് തൃഷ ഇസിയെ ദത്തെടുത്തത്. തന്റെ വാലെന്റൈൻ എന്നാണ് തൃഷ ഇസിയെ വിശേഷിപ്പിച്ചത്. 
 
വിജയും ഭാര്യ സം​ഗീതയും അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് തൃഷ വിജയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെയ്ക്കാൻ തുടങ്ങിയത്. ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്ന വാദം ശക്തമാണ്. ​ഗോസിപ്പുകൾ തുടരെ വന്നിട്ടും തൃഷ ഇതൊന്നും വിലയ്‌ക്കെടുത്തിട്ടില്ലെന്ന് വേണം കരുതാൻ. വീണ്ടും വീണ്ടും തൃഷ ഫോട്ടോകൾ പങ്കുവെയ്ക്കുന്നതോടെ ഇവർ തമ്മിലുള്ള അടുപ്പം വർധിച്ചിട്ടേ ഉള്ളു എന്ന് വേണം കരുതാൻ. 
 
സം​ഗീതയുടെ വിവാഹ ജീവിതം തൃഷ തകർത്തെന്ന വാദവുമുണ്ട്. അതേസമയം ഏറെ നാളുകളായി വിജയ്ക്കൊപ്പം സം​ഗീതയെ കാണാറില്ല. ലണ്ടനിൽ തന്റെ കുടുംബത്തിനടുത്തേക്ക് സം​ഗീത മടങ്ങിയെന്ന് വാദ​മുണ്ട്. 2021-22 കാലഘട്ടത്തിൽ ഇവർ തമ്മിൽ അകൽച്ച വന്നെന്നാണ് റെഡിറ്റിൽ പലരും വാദിക്കുന്നത്. അന്നും ഇന്നും ഹിറ്റ് ജോഡിയാണ് തൃഷയും വിജയും. 2008 ൽ പുറത്തിറങ്ങിയ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. ഗോസിപ്പുകൾ ശക്തമായതോടെയാണ് തൃഷ വിജയ്‌ക്കൊപ്പമുള്ള അഭിനയം നിർത്തിയത്. 
 
15 വർഷത്തിന് ശേഷം ലിയോ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ചെത്തി. ഈ സമയത്താണ് വിജയ് സംഗീതയുമായി അകന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ജീവിതത്തിൽ ഒന്നിക്കാൻ വിധിക്കപ്പെട്ടവരായിരിക്കും തൃഷയും വിജയുമെന്ന് ആരാധകർ പറയുന്നു. അതേസമയം, ഇരുവരും തമ്മിൽ ശക്തമായ സൗഹൃദം മാത്രമാണുള്ളതെന്നാണ് വിജയ്-തൃഷ എന്നിവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി