Publish Date: Sat, 29 Jul 2023 (14:57 IST)
Updated Date: Sat, 29 Jul 2023 (15:01 IST)
ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ തല്ലു മാല നിര്‍മ്മാതാവിനെ വലിയ ലാഭം നേടിക്കൊടുത്തു.231 സ്‌ക്രീനുകളിലാണ് തല്ലുമാല ആദ്യദിനം പ്രദര്‍ശനത്തിന് എത്തിയത്. 164 സ്‌ക്രീനുകളില്‍ മൂന്നാം ആഴ്ചയിലും പ്രദര്‍ശിപ്പിച്ചിരുന്നു.20 കോടി ബജറ്റിലിണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 12ന് സിനിമയ്ക്ക് സ്‌പെഷ്യല്‍ ഷോ ഉണ്ടാകും. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ രാവിലെ 9 മണിക്കാണ് സ്‌പെഷ്യല്‍ ഷോ.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 72 കോടി രൂപയുടെ ബിസിനസ് നടന്നുവെന്ന് തല്ലുമാല നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
p;
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്‌ക്രീന്‍ കൌണ്ട് റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചു.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്താം ദിനം 38 കോടിയിലധികം കളക്ഷന്‍ നേടിയെന്നും പതിനൊന്നാം ദിവസം ടോവിനോ തോമസ് ചിത്രം 2 കോടി രൂപ നേടി 40 കളക്ഷന്‍ ചിത്രം പിന്നിട്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കെ ആര്‍ അനൂപ്
Publish Date: Sat, 29 Jul 2023 (14:57 IST)
Updated Date: Sat, 29 Jul 2023 (15:01 IST)