കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആദ്യചിത്രം. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിലെ രാവിലെ മുതലേ നിരവധിയാളുകളാണ് ആശംസകള്‍ നേരുന്നത്. എല്ലാവര്‍ക്കും നന്ദി അറിയിച്ച് മണിക്കുട്ടന്‍ തന്നെ എത്തി.
2 മാര്‍ച്ച് 1986 ന് ജനിച്ച താരത്തിന് പ്രായം 36 വയസ്സ് ഉണ്ട്.
2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടില്‍ തുടങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ എത്തി നില്‍ക്കുകയാണ് നടന്റെ സിനിമ ജീവിതം.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്.
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.