Select Your Language

Notifications

webdunia
webdunia
webdunia
webdunia

2 കോടി മുടക്കി, വാരിയത് 45 കോടി! - ജനമനസുകളിലേക്ക് പടർന്ന് ഈ തണ്ണീർമത്തൻ

2 കോടി മുടക്കി, വാരിയത് 45 കോടി! - ജനമനസുകളിലേക്ക് പടർന്ന് ഈ തണ്ണീർമത്തൻ
, ബുധന്‍, 21 ഓഗസ്റ്റ് 2019 (15:11 IST)
ആഘോഷങ്ങാളോ വമ്പൻ താരനിരയോ ഇല്ലാതെയാണ് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ റിലീസ് ചെയ്തത്. വമ്പൻ കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. വെറും 2 കോടി രൂപ ചിലവിൽ ഒരുങ്ങിയ ചിത്രം ഇതുവരെ വാരിയത് 45 കോടിയാണ്.  
 
വെറും 17 ദിവസങ്ങള്‍കൊണ്ട് ഏരീസ് പ്ലക്‌സില്‍ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. മോഹൻലാലിന്റെ ലൂസിഫറിന്റെ റെക്കോർഡ് ആണ് ചിത്രം തകർത്തിരിക്കുന്നത്. 18 ദിവസങ്ങള്‍കൊണ്ട് 50 ലക്ഷം രൂപ എന്ന ‘ലൂസിഫറി’ന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ തകര്‍ത്തിരിക്കുന്നത്.
 
ചെറിയ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ വലിയ വിജയം സൂചിപ്പിക്കുന്നത് മലയാളസിനിമയുടെ മാറുന്ന മുഖമാണ്. സൂപ്പർതാരങ്ങളുടെയോ യുവതാരങ്ങളുടെയോ ഫാൻസുകാരുടെയോ പിന്തുണയോടെയല്ല ചിത്രം 45 കോടി പിന്നിട്ടതെന്നതും വലിയ കാര്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയം; മഞ്ജുവും സംഘവും ഉടൻ മടങ്ങില്ല