Webdunia - Bharat's app for daily news and videos

Install App

അന്ന് മമ്മൂട്ടിക്ക് വന്നിരുന്ന കത്തുകളൊക്കെ പൊട്ടിച്ച് വായിച്ചിരുന്നത് ആ നടൻ!

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (09:54 IST)
പണ്ട് ആരാധകർ തനിക്ക് അയച്ചിരുന്ന കത്തുകളിൽ പലതും വായിച്ചിരുന്നത് ശ്രീനിവാസൻ ആയിരുന്നുവെന്നും, അതിൽ ഒരു കത്ത് പിന്നീട് ശ്രീനിവാസൻ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചുവെന്നും മമ്മൂട്ടി. രേഖാചിത്രം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മമ്മൂട്ടിയുടെ പ്രതികരണം. 
 
രേഖാചിത്രത്തില്‍ ചെറുതായിട്ടാണെങ്കിലും ഞാനും ഭാഗമായിട്ടുണ്ടെന്നും കൂടുതൽ സിനിമയെക്കുറിച്ച് പറഞ്ഞാൽ അത് സ്പോയ്ലർ ആകുമെന്നും മമ്മൂട്ടി പറഞ്ഞു. 'രേഖാചിത്രത്തില്‍ ചെറുതായിട്ടാണെങ്കിലും ഞാനും ഭാഗമായിട്ടുണ്ട്. അതില്‍ സന്തോഷം മാത്രം. ഇതിൽ കൂടുതൽ സിനിമയെക്കുറിച്ച് പറഞ്ഞാൽ സ്പോയ്ലർ ആകും,’ മമ്മൂട്ടി പറഞ്ഞു.
 
‘ഇതില്‍ കാണിച്ചിരിക്കുന്നത് പോലെയായിരുന്നു പണ്ടും. കത്തുകളുടെ രൂപത്തിലായിരുന്നു അന്ന് ഫാന്‍മെയിലുകള്‍ വന്നിരുന്നത്. ഷൂട്ടിന്റെ കാര്യത്തിന് എപ്പോഴും പോകുന്നതിനാല്‍ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ അഡ്രസായിരുന്നു നാന പോലുള്ള വാരികകളില്‍ കൊടുത്തിരുന്നത്. ആ അഡ്രസിലേക്കായിരുന്നു മിക്ക കത്തുകളും വന്നിരുന്നത്. ഷൂട്ടൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ ചാക്കുകണക്കിന് കത്തുകള്‍ ഉണ്ടാകും. 
 
സമയം കിട്ടുന്നതിനനുസരിച്ച് ചിലത് വായിക്കും. ആ സമയത്ത് എന്റെ റൂമിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീനിവാസന്‍. എനിക്ക് പകരം അയാളായിരുന്നു പല കത്തുകളും പൊട്ടിച്ചുവായിച്ചിരുന്നത്. അങ്ങനെയാണ് ‘പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്’ എന്നെഴുതിയ കത്ത് ശ്രീനിയുടെ ശ്രദ്ധയില്‍ പെട്ടത്. അത് പിന്നീട് അയാള്‍ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചു. അത് പിന്നീട് രേഖാചിത്രത്തിനും കാരണമായി', മമ്മൂട്ടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു; മൂന്ന് പേര്‍ ആശുപത്രിയില്‍

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments