Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി തൊട്ടാല്‍ പൊന്ന് ! കഴിഞ്ഞ വര്‍ഷം ഓസ്ലര്‍, ഈ വര്‍ഷം രേഖാചിത്രം

റിലീസ് ചെയ്ത് ആദ്യദിനം കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഈ സിനിമ ഷുവർ ഹിറ്റ് ആയിരിക്കുമെന്ന് ഉറപ്പിക്കാം.

മമ്മൂട്ടി തൊട്ടാല്‍ പൊന്ന് ! കഴിഞ്ഞ വര്‍ഷം ഓസ്ലര്‍, ഈ വര്‍ഷം രേഖാചിത്രം

നിഹാരിക കെ.എസ്

, വെള്ളി, 10 ജനുവരി 2025 (14:06 IST)
ജോഫിൻ സംവിധാനം ചെയ്ത രേഖാചിത്രം ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് ചിത്രമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യദിനം കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഈ സിനിമ ഷുവർ ഹിറ്റ് ആയിരിക്കുമെന്ന് ഉറപ്പിക്കാം. രണ്ട് കോടിയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ ആണിത്. ചിത്രം ഹിറ്റ് ലിസ്റ്റിൽ കയറി കഴിഞ്ഞു.
 
കഴിഞ്ഞ വർഷത്തെ ആദ്യ ഹിറ്റ് എബ്രഹാം ഓസ്ലർ ആയിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം ആയിരുന്നു നായകൻ എങ്കിൽ മമ്മൂട്ടി ആയിരുന്നു വില്ലൻ. 2024 ലെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു ഓസ്ലർ. അതിലും അനശ്വര രാജൻ ഉണ്ടായിരുന്നു. പഴയകാല കഥാപാത്രത്തെ ആയിരുന്നു അനശ്വര ഓസ്ലറിലും അവതരിപ്പിച്ചിരുന്നത്. ജയറാമിലൂടെയായിരുന്നു കഴിഞ്ഞ വർഷത്തെ ഹിറ്റ് പിറന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഓസ്ലറിന്റെ കളക്ഷൻ കൂട്ടി.
 
ഈ വർഷത്തെ ആദ്യ ഹിറ്റ് രേഖാചിത്രത്തിലും മമ്മൂട്ടി സാന്നിധ്യമുണ്ട്. സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മമ്മൂട്ടിയെ കാണാനാകും. കാതോട് കാതോരം എന്ന ചിത്രത്തിലെ ആ പഴയ മമ്മൂട്ടി. അടുപ്പിച്ച് രണ്ട് വർഷത്തെ ആദ്യ ഹിറ്റ് സിനിമകളിൽ ഈ മമ്മൂട്ടി ഫാക്ടർ യാദൃശ്ചികം തന്നെ. മമ്മൂട്ടി സാന്നിധ്യം ഓസ്ലര്ക്ക് ഗുണം ചെയ്തത് പോലെ രേഖാചിത്രത്തിനും ഗുണം ചെയ്യുമെന്ന് ഉറപ്പ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ.ആർ റഹ്മാന് ആരുമായും സൗഹൃദമില്ലെന്ന് സോനു നിഗം