ആടുജീവിതം നോവലിനെതിരെ നടന്‍ ഹരീഷ് പേരടി.നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നുവെന്നാണ് ഹരീഷ് പേരടി പറയുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്
നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിന്‍കുറിപ്പില്‍ വ്യക്തമായി എഴുതിയ 'കഥയുടെ പൊടിപ്പും തൊങ്ങലും' വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...
ഈ സാഹിത്യ സര്‍ക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നു..ഷൂക്കൂര്‍ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീല്‍ ഒരു അറബിയായിരുന്നെങ്കില്‍ ഇന്നത്തെ നിങ്ങളുടെ കഫീല്‍ ഒരു മലയാള സാഹിത്യകാരനാണ്..
നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്...ക്ഷമിക്കുക.ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാന്‍ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം