Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുട്ടേജ് പോസ്റ്ററിലെ നടി ഇവിടെയുണ്ട്!ഗായത്രി അശോക് ആരാണ്? ചിത്രങ്ങള്‍

gayathri ashok footage poster  The actress in the footage Gayatri Ashok poster

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഫെബ്രുവരി 2024 (13:13 IST)
എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജ് എന്ന സിനിമയുടെ പോസ്റ്റര്‍ ആയിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പ്രധാന സിനിമാതാരങ്ങളെല്ലാം പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ ആ പെണ്‍കുട്ടി ആരാണെന്ന് ചോദ്യവും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായി.ഗായത്രി അശോക് ആയിരുന്നു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട നടി.
 ഗായത്രിയുടെ കൂടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട നടന്‍ വിശാഖ് നായരാണ്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയൊരു വേഷം ആകും ഫുട്ടേജ് എന്ന സിനിമയിലേതെന്ന് പ്രതീക്ഷിക്കാം. ചെന്നൈയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള ക്ഷണം വന്നത്.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫുട്ടേജ് നിര്‍മിക്കുന്നത്. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിമ്പിള്‍ ലുക്കിന് ലക്ഷങ്ങള്‍ !ഷാരൂഖ് ഖാന്റെ ജാക്കറ്റിന്റെ വില, കയ്യിലുള്ളത് ലൂയിസ് വിറ്റന്‍ ബ്രാണ്ടിന്റെ ബാഗ്