Webdunia - Bharat's app for daily news and videos

Install App

പാറയുടെ മുകളിലിരുന്ന് യോഗ ചെയ്യുന്നതിനിടെ തിരമാലയിൽ അകപ്പെട്ട നടിക്ക് ദാരുണാന്ത്യം

നിഹാരിക കെ എസ്
ബുധന്‍, 4 ഡിസം‌ബര്‍ 2024 (09:58 IST)
യോഗ ചെയ്യുന്നതിനിടെ തിരമാലയില്‍പ്പെട്ട് 24 വയസുകാരിയായ നടിക്ക് ദാരുണാന്ത്യം. റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയ ആണ് മരിച്ചത്. തായ്ലന്‍ഡിലെ കോ സാമുയി ദ്വീപില്‍ വെച്ചായിരുന്നു സംഭവം. യോഗ ചെയ്യുന്നതിനിടെയാണ് നടി തിരമാലയില്‍പ്പെട്ടത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനായാണ് നടി ദ്വീപില്‍ എത്തിയത്.
 
കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കടലില്‍ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. 
 
നേരത്തേയും തായ്ലന്‍ഡ് സന്ദര്‍ശിച്ചിരുന്ന കാമിലയുടെ ഇഷ്ടസ്ഥലമായിരുന്നു ഈ ദ്വീപ്. ഇതേ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്ന ചിത്രം നടി മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാൽ ഇത്തവണ നടിയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

അടുത്ത ലേഖനം
Show comments